അസമിനു പിറകെ ഡല്‍ഹിയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് ബി.ജെ.പി

അസമിനു പിറകെ ഡല്‍ഹിയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായി ഡല്‍ഹിയിലും ദേശീയ പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് ബി.ജെ.പി നേതാവ് മനോജ് തിവാരി. തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.

നിയമപരമായല്ലാതെ ഡല്‍ഹിയില്‍ വന്നു താമസിക്കുന്ന കുടിയേറ്റക്കാര്‍ രാജ്യത്തിന് വളരെ അപകടമാണ്. അസമില്‍ കൊണ്ടുവന്ന പോലെ ഇവിടെയും ഞങ്ങള്‍ എന്‍.ആര്‍.സി പട്ടിക നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസം പൗരത്വ പട്ടികയുടെ അവസാന ലിസ്റ്റ് ഇന്ന് പുറത്തു വിട്ടിരുന്നു. പത്തൊമ്പത് ലക്ഷം പേരാണ് പട്ടികയില്‍ നിന്നു പുറത്തായത്.

NO COMMENTS

LEAVE A REPLY