ദിലീപ്- കാവ്യ വിവാഹത്തിനു ശേഷം മഞ്ജുവിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്

ദിലീപ്- കാവ്യ മാധവന്‍ വിവാഹത്തിനു ശേഷം സോഷ്യല്‍മീഡിയയില്‍ എല്ലാവരും തെരഞ്ഞെത് മഞ്ജുവാര്യറുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വെച്ച പോലെ സോഷ്യല്‍മീഡിയയിലും മഞ്ജു പ്രത്യക്ഷപ്പെട്ടില്ല.

എന്നാലിതാ ഇപ്പോള്‍ മഹാനായ പോരാളി ഫിദല്‍ കാസ്‌ട്രോക്ക് അനുശോചനവുമായി മഞ്ജു ഫേസ്ബുക്കില്‍. തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ആ പോരാളിയെ, തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം ഓര്‍ക്കുകയെന്നും മഞ്ജു പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദൽ കാസ്ട്രോ. ശരിയെന്ന് താൻ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ ‘മനുഷ്യർ’ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം…ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്. ‘മൈ ലൈഫ്’എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക..
വിട,പ്രിയ ഫിദൽ..

SHARE