മുംബൈ: അടിസ്ഥാന പലിശനിരക്കുകളില്‍ കാല്‍ശതമാനം കുറവു വരുത്തി റിസര്‍വ് ബാങ്കിന്റെ വായ്പാനയം. റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകള്‍ കാല്‍ശതമാനമാണ് കുറച്ചത്. ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ നടന്നുവരുന്ന ആറംഗ പണനയ അവലോകന സമിതി (എംപിസി)യാണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്.
പ്രധാന തീരുമാനങ്ങള്‍
റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആറു ശതമാനമായി
റിവേഴസ് റീപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് 5.75 ശതമാനമായി
2010 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന റിപ്പോ നിരക്ക്.
ഈ വര്‍ഷം പലിശ നിരക്കുകള്‍ കുറയ്ക്കുന്ന ആദ്യ ബാങ്കായി ആര്‍.ബി.ഐ
ഉപഭോക്്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടു ശതമാനത്തില്‍ താഴെ. അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്
സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനം തന്നെ
കാര്‍ഷിക കടം സംസ്ഥാനങ്ങള്‍ എഴുതിത്തള്ളുന്നത് സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുമെന്ന് മുന്നറിയിപ്പ്
അടുത്ത എം.പി.സി യോഗം ഒക്ടോബല്‍ 3-4 തിയ്യതികളില്‍
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോഴത്തേത്.
വാഹന, ഭവന വായ്പകളുടെ പലിശശ കുറഞ്ഞേക്കും.
ആര്‍ബിഐ വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പരിശനിരക്കാണ് റിപ്പോ. വാണിജ്യബാങ്കുകള്‍ ആര്‍ബിഐയില്‍ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്‌സ് റിപ്പോ.