പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാര്‍ക്ക് വീരമൃത്യു

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരടക്കം മൂന്നുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുപ്‌വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്.


പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാനില്‍ കനത്ത നാശം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഇതുവരെ അതിര്‍ത്തിയില്‍ പാക് സൈന്യം 2000 ഓളം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സൈനികരടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു.

SHARE