പുതിയ പരിഷ്‌കാരങ്ങളോടെ വാട്‌സാപ്പ്; ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഒപ്ഷനില്‍ വരുത്തുന്ന മാറ്റം ഇങ്ങനെ

പുതിയ പരിഷ്‌കാരങ്ങളോടെ വാട്‌സാപ്പ്; ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഒപ്ഷനില്‍ വരുത്തുന്ന മാറ്റം ഇങ്ങനെ

ന്യൂയോര്‍ക്ക്: വാട്‌സാപ്പില്‍ അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം പരിഷ്‌കരിക്കാനൊരുങ്ങി കമ്പനി. നിലവിലുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷനിലാണു മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന ‘ഡിസപ്പിയറിങ് മെസേജ്’ ആണു പുതിയ സംവിധാനങ്ങളിലൊന്ന്. 5 മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിങ്ങനെ 2 സമയപരിധിയാണു തിരഞ്ഞെടുക്കാനുണ്ടാവുക.

ജിമെയിലിലും ടെലഗ്രാം ആപ്പിലും നിലവില്‍ സമാനമായ സംവിധാനമുണ്ട്. നിലവില്‍ വാട്‌സാപ്പില്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഓപ്ഷനില്‍ മായ്ച്ചാല്‍ മെസേജ് കിട്ടിയവരുടെ ഫോണില്‍ നമ്മള്‍ അതു ഡിലീറ്റ് ചെയ്തു എന്ന അറിയിപ്പു വരാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്‌ഡേറ്റില്‍ ഇല്ലാതായേക്കും. പുതിയ ഓപ്ഷനുകള്‍ വൈകാതെ പ്രാബല്യത്തിലാകും.

NO COMMENTS

LEAVE A REPLY