മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു


കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ ലിങ്ക് മാസികയില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പേട്രിയട്ട്, ഹോങ്കോങ് മോണിങ് പോസ്റ്റ്, ഹോങ്കോങ് സ്റ്റാന്റേര്‍ഡ്, ഡെക്കാന്‍ ഹെറാള്‍ഡ്, കേരളകൗമുദി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

SHARE