Connect with us

Video Stories

അരങ്ങൊരുങ്ങി, അവസാന അങ്കപ്പുറപ്പാടിന്ജനപ്രിയര്‍ മഞ്ഞപ്പട

Published

on

 

കൊല്‍ക്കത്ത: മൂന്നാഴ്ച്ച പിന്നിട്ടിരിക്കുന്നു ഫിഫ അണ്ടര്‍ 17 ലോകകപ്പ്. ഇനി അവശേഷിക്കുന്നത് നാല് മല്‍സരങ്ങള്‍. നാളെ രണ്ട് സെമി ഫൈനലുകള്‍. വെള്ളിയാഴ്ച്ച ലൂസേഴ്‌സ് ഫൈനലും പിന്നെ ഫൈനലും. കിരീട പോരാട്ടത്തില്‍ ഇനി അവശേഷിക്കുന്നത് രണ്ട് യൂറോപ്യന്മാരും ഒന്ന് വീതം ലാറ്റിനമേരിക്കയും ആഫ്രിക്കയും. ഇറാന്‍ കൊച്ചിയില്‍ തകര്‍ന്ന് പുറത്തായതോടെ ഏഷ്യന്‍ പ്രാതിനിധ്യം ഇല്ലാതായി. അമേരിക്കയും മെക്‌സിക്കോയും ഹോണ്ടുറാസുമെല്ലാം തല താഴ്ത്തിയതോടെ അമേരിക്കന്‍ പ്രാതിനിധ്യമില്ല. ന്യൂസിലാന്‍ഡ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനാല്‍ ഓഷ്യാനയുടെ പ്രാതിനിധ്യവുമില്ല.
അവസാന നാലില്‍ തമ്മില്‍ഭേദം ആരാണ് എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരങ്ങളില്‍ ഒന്നാമന്മാര്‍ മഞ്ഞപ്പടക്കാര്‍ തന്നെ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിക്കെതിരെ കളിച്ചപ്പോള്‍ തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയിട്ടും അവര്‍ കരുത്തോടെ തിരിച്ചുവന്നു. ഏഴ് മിനുട്ടില്‍ രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത് മല്‍സരം സ്വന്തമാക്കി. ബ്രസീലിന്റെ കരുത്ത് അവരുടെ മധ്യനിരയാണ്. മനോഹരമായി പാസുകള്‍ നല്‍കാനും പാസുകളെ കോര്‍ത്തിണക്കാനും അവര്‍ക്ക് കഴിയുന്നു. പൗലിഞ്ഞോയും ലിങ്കോണും തമ്മിലുള്ള ധാരണ തന്നെ ടീമിന്റെ വജ്രായുധം. കൊച്ചിയില്‍ ബ്രസീല്‍ കളിച്ച മല്‍സരങ്ങള്‍ തന്നെ ഉദാഹരണം-ഓരോ മല്‍സരം കഴിയും തോറും അവര്‍ മെച്ചപ്പെട്ട് വരുന്നു. നാളെ ഇംഗ്ലണ്ടുമായി കളിക്കുമ്പോള്‍ ബ്രസീലുകാര്‍ക്ക് തന്നെ വ്യക്തമായ മുന്‍ത്തൂക്കം.
ഇംഗ്ലീഷുകാര്‍ സ്വതന്ത്രമായി സ്‌ക്കോര്‍ ചെയ്യുന്നവരാണ്. നല്ല മുന്‍നിരക്കാരാണ് ടീമിനുള്ളത്. ഇതേ സ്വാതന്ത്ര്യത്തില്‍ കളിക്കുന്നവരാണ് ബ്രസീലുകാര്‍. ഫ്രീ ഫ്‌ളോ സോക്കറിന്റെ വക്താക്കള്‍. മഞ്ഞപ്പടക്കാരെ കയറൂരി വീട്ടാല്‍ ഭവിഷ്യത്ത് ചെറുതായിരിക്കില്ല. അപ്പോള്‍ ഇംഗ്ലീഷുകാര്‍ പ്രതിരോധത്തില്‍ ജാഗ്രത പാലിക്കേണ്ടി വരും. അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞാല്‍ ഇംഗ്ലീഷുകാര്‍ക്ക് ഇത് വരെ ലഭിച്ച കൈയ്യടി കുറയും. ബ്രിസ്റ്ററിനെ പോലെ അതിവേഗക്കാരുടെ സംഘത്തിന് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിക്കേണ്ടിവരും. ക്വാര്‍ട്ടറില്‍ അമേരിക്കയെ 4-1ന് തകര്‍ത്തു വിട്ട പോരാട്ടത്തില്‍ ആവിഷ്‌ക്കരിച്ച അതേ തന്ത്രം തന്നെ പുറത്തെടുക്കുക മാത്രമാണ് ടീമിന് ഗുണം.
നവി മുംബൈയില്‍ നടക്കുന്ന ആഫ്രിക്ക-യൂറോപ്പ് പോരാട്ടത്തില്‍ ടിക്ക-ടാക്കയുടെ വക്താക്കള്‍ക്കാണ് മുന്‍ത്തൂക്കം. ഇന്ത്യന്‍ കാലാവസ്ഥയെയും സാഹചര്യങ്ങളെയും പഠിക്കുന്നതില്‍ സ്‌പെയിന്‍ വിജയിച്ചതിന് തെളിവാണ് അവരുടെ കൊച്ചി വിജയം. ഏഷ്യന്‍ കരുത്തരായ ഇറാന്‍ ആക്രമണ ഫുട്‌ബോളിന്റെ ശക്തി പുറത്തെടുത്തുവെങ്കിലും സ്വതസിദ്ധമായ ശാന്ത ഗെയിമില്‍ 3-1നാണ് എളുപ്പത്തില്‍ മുഹമ്മദ് മുഖ്‌ലിസിന്റെ സൂപ്പര്‍ സംഘം വിജയിച്ചത്. മാലിക്കാര്‍ വന്യമായി കളിക്കുന്നവരാണ്. ചാമ്പ്യന്‍ പ്രതീക്ഷയുമായി വന്ന ഘാനക്കാരെ മുട്ടുക്കുത്തിച്ച ടീമിനെ ആരും എഴുതിത്തള്ളുന്നില്ല.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending