Connect with us

More

ഇനി രാഹുല്‍

Published

on

 

മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് കരുത്ത് പകരാന്‍ കോണ്‍ഗ്രസിനെ ഇനി രാഹുല്‍ ഗാന്ധി നയിക്കും. പാര്‍ട്ടി ഉപാധ്യക്ഷനായിരുന്ന രാഹുലിനെ അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതായും അറിയിച്ചത്. രാഹുല്‍ ഈ മാസം 16ന് സ്ഥാനമേറ്റെടുക്കും. രാവിലെ 11ന് എ.ഐ.സി.സി. ആസ്ഥാനത്ത് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധി രാഹുലിന് ചുമതല കൈമാറും.
19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധികാര കൈമാറ്റം നടക്കുന്നത്. എതിരില്ലാതെയായിരുന്നു രാഹുലിന്റെ സ്ഥാനാരോഹണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച മൂന്നുമണിക്ക് അവസാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17-ാമത്തെ കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍. 2007 സെപ്റ്റംബര്‍ 24 ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി നിയമിതനായ അദ്ദേഹം 2013 ജനുവരി മുതല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായിരുന്നു.
രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന അധികാര കൈമാറ്റം ആഘോഷമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 16ന് സോണിയ ഗാന്ധി എ.ഐ.സി.സിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. ഇതോടെ കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട തലമുറമാറ്റത്തിനാണ് വഴിതെളിയുന്നത്. വിപുലമായ ആഘോഷത്തോടെ അധികാരകൈമാറ്റം നടത്തുന്നതിനുളള ഒരുക്കത്തിലാണ് ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനം. ഇതിനായി അക്ബര്‍ റോഡിലെ പാര്‍ട്ടി ഓഫീസ് മോടിപിടിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
രാഹുല്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരും പ്രമുഖ നേതാക്കളുമെല്ലാം ഡല്‍ഹിയിലെത്തും. മകന് അധികാരം കൈമാറുന്നതിന് മുമ്പായി സോണിയാ ഗാന്ധി നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം രാഹുല്‍ ഇപ്പോള്‍ ഗുജറാത്തിലാണ്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടു മുമ്പാണ് പാര്‍ട്ടിയുടെ തലപ്പത്തേക്കുളള രാഹുല്‍ ഗാന്ധിയുടെ വരവ്.
രാജ്യത്ത് മുമ്പെങ്ങുമില്ലാത്ത വിധം സാമൂഹിക, രാഷ്ട്രീയ സാഹചര്യം പ്രക്ഷുബ്ധമായി നില്‍ക്കുമ്പോഴാണ് രാഹുല്‍ അധികാരമേല്‍ക്കുന്നത്. പ്രതിസന്ധികളും അവസരങ്ങളും ഒരുപോലെ ഈ 47കാരന് മുന്നിലുണ്ട്.
ഏഴ് പതിറ്റാണ്ടോളം ഇന്ത്യയെ ഭരിച്ച കോണ്‍ഗ്രസിന്റെ പ്രതിസന്ധിഘട്ടത്തില്‍ പുതുഊര്‍ജമാകാന്‍ രാഹുലിന് കഴിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രാജ്യത്ത് അവകാശനിഷേധവും അസഹിഷ്ണുതയും രൂക്ഷമായികൊണ്ടിരിക്കുന്നസമയത്ത് പാര്‍ട്ടിയുടെ തലപ്പത്തെത്തുമ്പോള്‍ അത് രാഷ്ട്രീയമായി മുതലെടുക്കുകയെന്നത് തന്നെയാകും രാഹുല്‍ നേരിടുന്ന പ്രഥമ വെല്ലുവിളി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന രാഹുലിന് വരാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും പരീക്ഷണം തന്നെയാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയോട് അങ്കം കുറിക്കുമ്പോള്‍ രാഹുലിനും കോണ്‍ഗ്രസിനും അനുകൂല ഘടകങ്ങള്‍ നിരവധിയുണ്ട്.
രാജ്യത്തെ പ്രമുഖ വോട്ടുബാങ്കായ ദലിത്-കാര്‍ഷക വിഭാഗങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നതാണ് ഇതില്‍ പ്രധാനം. ഗുജറാത്തിലെ പ്രചാരണരംഗത്ത് ശക്തമായ ചലനമുണ്ടാക്കാന്‍ രാഹുലിന് കഴിഞ്ഞു എന്നത് മതേതര ജനാധിപത്യ സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
സ്ഥാനമൊഴിയുന്നതോടെ സോണിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി മേധാവിയായി തുടരും. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് ചുക്കാന്‍ പിടിച്ചത് 71 കാരിയായ സോണിയയായിരുന്നു. മഹാത്മാ ഗാന്ധി മുതല്‍ നീളുന്ന കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ കൈപിടിയ്ക്കുന്നതോടെ ഇനി രാഹുലും ചരിത്രത്തിന്റെ ഭാഗമാകുകയാണ്.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending