Connect with us

Video Stories

ഭരണഘടനയാണ് നമ്മുടെ ദേശീയ ഗ്രന്ഥം

Published

on

  • രാംപുനിയാനി

നൂറു കോടി രൂപ മുടക്കിയാണ് ഹരിയാന സര്‍ക്കാര്‍ ഇയ്യിടെ കുരുക്ഷേത്രയില്‍ ഗീത ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ഭഗവദ്ഗീത ഉദ്‌ഘോഷിക്കുന്ന പാഠങ്ങള്‍ ആഘോഷിക്കാനായിരുന്നു ചടങ്ങ്. ശ്രീ കൃഷ്ണന്‍ ജനിച്ച സ്ഥലമെന്ന് കരുതപ്പെടുന്നതാണ് ഇവിടം. സംസ്ഥാനത്തെ മിക്ക ജില്ലകളില്‍ നിന്നുമുള്ള ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് അതീവ ശ്രദ്ധയോടെയും തിങ്ങിനിറഞ്ഞ സദസുമായി സെമിനാറുകളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നതില്‍ ഗീത ഫെസ്റ്റിവെല്‍ വന്‍ വിജയമായിരുന്നു. കുറച്ചുകാലമായി ഭഗവദ്ഗീത വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്ത്, യോഗാ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി യോഗാ പീഠ്, രാമ കൃഷ്ണ മിഷന്‍, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കാന്‍സിയെസ്‌നെസ് തുടങ്ങിയവരെല്ലാം ഫെസ്റ്റിവലില്‍ പങ്കാളികളായിരുന്നു.

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഇത്തരം മതപരമായ പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതിന് പശ്ചാത്തലമൊരുങ്ങിയത്. രാജ്യത്തിനു പുറത്തും ഗീതക്ക് വിശുദ്ധ പദവി കൈവരുന്നതിന് മോദിയുടെ അസംഖ്യം വിദേശ യാത്രകള്‍ സഹായകമായിട്ടുണ്ട്. ഗീതയെ ദേശീയ ഗ്രന്ഥമാക്കണമെന്ന് അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒരിക്കല്‍ പ്രസ്താവിക്കുകയുണ്ടായി. മധ്യപ്രദേശ് പോലെ ബി.ജെ.പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കാനാരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ബി.ജെ.പിക്ക് അധികാരം ലഭിച്ചപ്പോള്‍ അവര്‍ സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കുന്നതിന് പദ്ധതിയിട്ടിരുന്നു. ഇതൊരു മത ഗ്രന്ഥമല്ല, മറിച്ച് ഇന്ത്യന്‍ തത്ത്വശാസ്ത്ര ഗ്രന്ഥമെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. ‘അടിസ്ഥാനപരമായി ഗീത ഇന്ത്യന്‍ തത്ത്വ ശാസ്ത്ര ഗ്രന്ഥമാണ്; അതൊരു മത ഗ്രന്ഥമല്ല’ എന്ന മധ്യപ്രദേശ് ഹൈക്കോടതി വിധി (ജനുവരി 2012) ഇതിനൊരുദാഹരണമാണ്. ഹിന്ദു മതത്തെക്കുറിച്ചുള്ള ആധ്യാത്മിക അറിവ് അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടനാതത്വങ്ങള്‍ അതുമല്ലെങ്കില്‍ കോടതി കീഴ്‌വഴക്കങ്ങള്‍ എന്നിവയേക്കാളും രാഷ്ട്രീയ തത്വ സംഹിതക്ക് സ്വാധീനം ചെലുത്താനാകുമെന്നത് ഈ വിധിയിലൂടെ പ്രകടമാണ്. സത്യവാങ്മൂലം നല്‍കുന്നതിനു മുമ്പ് ഹിന്ദുക്കള്‍ സത്യം ചെയ്യാനാണ് കോടതി മുറികളില്‍ ഗീത ഉപയോഗിക്കുന്നതെന്നാണ് ഒരറിവ്.

ഇതിഹാസ്യ കാവ്യം മഹാഭാരതത്തിന്റെ ഭാഗമായ ഭഗവത്ഗീത അല്ലെങ്കില്‍ ഗീത (ദൈവ കീര്‍ത്തനങ്ങള്‍) 700 ഖണ്ഡകാവ്യമടങ്ങുന്ന വേദഗ്രന്ഥമാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളില്‍ ഒന്നാണ് മഹാഭാരതം. ഹിന്ദു ദൈവശാസ്ത്രത്തിന്റെ കേന്ദ്ര ഭാഗമായ ചാതുര്‍വര്‍ണ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് ഭഗവദ്ഗീത വിശദമായി പ്രതിപാദിക്കുന്നുണ്ട്. വീര പുരുഷ ശരീരത്തില്‍ നിന്ന് ബ്രഹ്മാവ് ചാതുര്‍ വര്‍ണ്യം സൃഷ്ടിച്ചത് എങ്ങനെയെന്ന് വേദത്തിലെ പുരുഷ് സൂക്തം വ്യക്തമാക്കുന്നു. സമാന രീതിയില്‍ ഗീതയിലും ചാതുര്‍ വര്‍ണ്യത്തിന്റെ ഉത്പത്തി കൃഷ്ണന്‍ വിവരിക്കുന്നുണ്ട്. ഗുണത്തിന്റെയും കര്‍മ്മത്തിന്റെയും അടിസ്ഥാനത്തിലാണ് നാല് വിഭാഗങ്ങളെ അവതരിപ്പിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തമാക്കുന്നു.

ബുദ്ധ, ജൈന, ക്രിസ്ത്യന്‍, ഇസ്‌ലാം തുടങ്ങി പ്രവാചകന്മാരെ അടിസ്ഥാനമാക്കിയുള്ള മതങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഹിന്ദു മതത്തിന്റെ ഉദ്ഭവം. നിരവധി കാലത്തെ പരിണാമത്തിലൂടെയാണ് ഇന്നു കാണുന്ന ഹിന്ദു മതം രൂപപ്പെട്ടുവന്നത്. ഗീത അതിന്റെ വേദ ഗ്രന്ഥവുമായി. ഗീത മതപരമായ ഒന്നല്ലെന്നും ഇന്ത്യന്‍ തത്വശാസ്ത്രമാണെന്നുമുള്ള നിലപാട് സത്യത്തില്‍ നിന്നും വളരെ അകലെയാണ്. വേദ ഗ്രന്ഥങ്ങളില്‍ ഇത്തരത്തില്‍ നിരവധി തത്വശാസ്ത്രങ്ങളടങ്ങിയിരിക്കും. എങ്കില്‍തന്നെയും അവ മൗലികമായി മത വേദ ഗ്രന്ഥങ്ങളായിരിക്കും. ആദ്യ കാലത്തെ ഗ്രാമീണ ആര്യന്മാരുടെ മതത്തില്‍ നിന്നും ഇന്നത്തെ സംഘ് പരിവാരങ്ങളുടെ പ്രവൃത്തിയിലേക്ക് ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഹിന്ദു രാഷ്ട്രമായി അടിച്ചേല്‍പ്പിക്കുക മാത്രമല്ല ഹിന്ദു മതത്തിലെ ബ്രാഹ്മണത്വത്തിന്റെ കാതലായ വര്‍ണ വ്യവസ്ഥിതി കൂടുതള്‍ ശക്തമായി നടപ്പിലാക്കാനും വര്‍ഗീയ ശക്തികള്‍ ലക്ഷ്യമിടുന്നു. ദൈവത്തിന്റെ സ്വയം നിര്‍മ്മിതിയാണ് വര്‍ണ വ്യവസ്ഥിതിയെന്നാണ് ഗീത ഉദ്‌ഘോഷിക്കുന്നത്. സംഘ് പരിവാര രാഷ്ട്രീയത്തിന് പ്രതിരോധം തീര്‍ക്കുന്നതിനാവശ്യമായ വര്‍ണ, ജാതി വ്യവസ്ഥകളടക്കം നിരവധി ദാര്‍ശനികാചാരങ്ങള്‍ ഈ വേദ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഗീതയില്‍ പറയുന്ന ധര്‍മ്മ അടിസ്ഥാനപരമായി പൗരോഹിത്യത്തിന്റെ തരംതിരിവായ വര്‍ണാശ്രമ ധര്‍മ്മയാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനും സ്വാതന്ത്ര്യ മൂല്യങ്ങള്‍ക്കും സമത്വത്തിനും സാഹോദര്യത്തിനും എതിരാണ്. സമത്വ തത്വങ്ങള്‍ ലംഘിക്കുന്നതാണ് ഗീതയിലെ വര്‍ണാശ്രമ ധര്‍മ്മ. അതിനാല്‍ ഇവിടെ നിങ്ങള്‍ സമത്വമെന്ന മാനദണ്ഡം ലംഘിക്കുകയാണ്. തീര്‍ച്ചയായും ഗീത ഒരു വിശുദ്ധ ഹിന്ദു വേദ ഗ്രന്ഥം തന്നെയാണ്. നമ്മുടേത് മതേതര രാഷ്ട്രമാണ്. എല്ലാ മത വിഭാഗത്തിലുംപെട്ട പൗരന്മാര്‍ക്ക് ഒരേ പൗരത്വമാണുള്ളത്. അതിനാല്‍ ഗീതയുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചതിലൂടെ നിങ്ങളിവിടെ നമ്മുടെ രാജ്യത്തിന്റെ മതേതര ധാരകളെല്ലാം ലംഘിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ ഗീതയെക്കുറിച്ച് രസകരമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ‘മനുസ്മൃതിയുടെ രത്‌നച്ചുരുക്കമാണ് ഭഗവത്ഗീത’യെന്നാണ് ‘ഫിലോസഫി ഓഫ് ഹിന്ദുയിസം’ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. ഹിന്ദു മതത്തിലെ ബ്രാഹ്മണ വിഭാഗത്തിന്റെ പൗരോഹിത്യ വ്യവസ്ഥയെ പ്രതീകാത്മകമായി എതിര്‍ക്കുന്നതിനാണ് അംബേദ്കര്‍ മനുസ്മൃതി കത്തിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചത്.
ഹിന്ദുമതം കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി സമര്‍ത്ഥിച്ചു കൊണ്ടിരുന്നത് ബ്രാഹ്മണിക്കല്‍ ഹിന്ദുയിസമായിരുന്നുവെന്ന് ശരിവെക്കുന്നതാണിത്. മറ്റു ഹിന്ദു പാരമ്പര്യങ്ങളായ നാഥ്, തന്ത്ര, സിദ്ധ, ശൈവ, ഭക്തി എന്നിവയില്‍ നിന്ന് വിപരീതമായി ബ്രാഹ്മണ ഹിന്ദു മതത്തെയാണ് ഗീത പ്രതിനിധീകരിക്കുന്നത്. ഇവ ബ്രാഹ്മണ പൗരോഹിത്യ മൂല്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ബ്രാഹ്മണ മൂല്യങ്ങളാണ് ആര്‍.എസ്.എസ് ഹിന്ദുത്വ അവരുടെ രാഷ്ട്രീയ അടിത്തറയായി സ്വീകരിച്ചത്.

ജാതി, ലിംഗ പൗരോഹിത്യം പുനസ്ഥാപിക്കാന്‍ ബോധപൂര്‍വം തന്നെയാണ് ഹൈന്ദവ രാഷ്ട്രീയത്തിന്റെ പ്രചാരകരായ ആര്‍.എസ്.എസും ബി.ജെ.പിയും ഗീതയെ പ്രോത്സാഹിപ്പിക്കുന്നത്. അവരുടെ രാഷ്ട്രീയ അജണ്ടക്ക് ഇത് അനിവാര്യവുമാണ്. ഗീത ഒരു ദേശീയ ഗ്രന്ഥമല്ല; അതൊരു വിശുദ്ധ ഹിന്ദു വേദ ഗ്രന്ഥമാണെന്ന് ഉറപ്പാണ്. ഇന്ത്യന്‍ ഭരണഘടനയാണ് നമ്മുടെ ദേശീയ ഗ്രന്ഥം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending