പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പതിനൊന്ന് വയസുകാരിയെ കുത്തിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ 13 വയസുള്ള ആണ്‍കുട്ടി 11 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 22 കാരനായ യുവാവിനെയും ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തതായി സോനാര്‍പൂര്‍ പോലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രതിയായ ആണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്താണ് താമസിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. നിരവധി തവണ പെണ്‍കുട്ടിയുടെ പിറകെ നടന്ന് പ്രതി ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത്. നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി മുഖം വികൃതമാക്കിയെന്ന് പോലീസ് പറഞ്ഞു.

SHARE