സ്‌കൂളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 കുട്ടികള്‍ മരിച്ചു

പടിഞ്ഞാറെ കെനിയയിലെ പ്രൈമറി സ്‌കൂളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 കുട്ടികള്‍ മരിച്ചു. കുട്ടികള്‍ സ്‌കൂള്‍ വിട്ട് പോകുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകട കാരണം. 40 കുട്ടികള്‍ക്ക് പരുക്കേറ്റു. ഇരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിച്ചു.

തിക്കും തിരക്കും ഉണ്ടാകാനിടയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൂന്നു നിലയുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഇടുങ്ങിയ കോണിപ്പടിയിലൂടെ കുട്ടികള്‍ തിരക്കു കൂട്ടി ഇറങ്ങിയതാകാം ദുരന്തത്തിന് ഇടയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം അഞ്ച് മണിയ്ക്ക് സ്‌കൂള്‍ വിട്ട് കുട്ടികള്‍ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നെയ്‌റോബിയിലെ ഒരു െ്രെപമറി സ്‌കൂളില്‍ ക്ലാസ് റൂം തകര്‍ന്ന് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു.

SHARE