രാജ്യത്ത് 22,752 കോവിഡ് പുതിയ കേസുകള്‍; 24 മണിക്കൂറിനിടെ 482 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് 22,752 കോവിഡ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 24 മണിക്കൂറിനുള്ളില്‍ 482 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

7,42417 ആണ് രാജ്യത്തെ മൊത്തം കോവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 20,642 പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് ഇരയാവുകയും ചെയ്തു. 2,64944 കേസുകളാണ് നിലവില്‍ പോസിറ്റീവ് കേസുകളായുള്ളത്. 4,56831 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു.

SHARE