ചൈനയില്‍ കൊറോണ ഭേദമായ 10 ശതമാനം പേരില്‍ വീണ്ടും രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ചൈനയില്‍ കോവിഡ് രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് വിളിക്കുന്ന ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ അഞ്ചുപേരില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു.ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 80 മുതല്‍ 90 ശതമാനം പേരില്‍ ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

SHARE