ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; 35 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റാണി ഝാന്‍സി റോഡില്‍ കെട്ടിടത്തിന് തീപിടിച്ച് 35 പേര്‍ മരിച്ചു. 52 പേരെ രക്ഷപ്പെടുത്തി. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്.

സ്‌കൂള്‍ ബാഗുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. അഗ്നിശമനസേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

SHARE