നാഗാ തീവ്രവാദികളുടെ ആക്രമണത്തില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

നാഗാ തീവ്രവാദികളുടെ ആക്രമണത്തില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

കൊഹിമ: നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ നാഗാ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല് അസം റൈഫിള്‍സ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അബോയിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണ്. ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേനക്ക് നേരെ ഭീകരരുടെ ആക്രമണം വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY