Connect with us

Culture

2019ല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ 56 കാരണങ്ങള്‍

Published

on

കോഴിക്കോട്: രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ ആസൂത്രിതമായ പ്രചരണ കോലാഹലങ്ങള്‍ നടത്തിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാജ്യത്ത് മൊത്തം നന്‍മ വിതക്കാന്‍, കള്ളപ്പണം കണ്ടുകെട്ടാന്‍, 50 രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ ബി.ജെ.പി വരണം എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ഇത്തരത്തിലുള്ള നിരവധി മോഹനവാഗ്ദാനങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ് ബി.ജെ.പി അധികാരത്തിലേറിയത്.

നാലരവര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുപോലും നിറവേറ്റാനാവാതെയാണ് നരേന്ദ്ര മോദി വീണ്ടും ജനങ്ങള്‍ക്ക് മുന്നിലേക്ക് വരുന്നത്. പെട്രോള്‍, ഡീസല്‍ വില കുതിക്കുമ്പോഴും ആഗോള കാരണങ്ങള്‍ എന്ന് പറഞ്ഞ് സര്‍ക്കാര്‍ നോക്കിയിരിക്കുകയാണ്. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞവര്‍ ഭരിച്ചപ്പോള്‍ നീരവ് മോദിയും വിജയ് മല്യയും ഇവിടെ നിന്ന് പണം കൊള്ളയടിച്ച് വിദേശത്തേക്ക് പോവുകയാണ് ചെയ്തത്.

ഇത്തരം ഭരണപരാജയങ്ങള്‍ മറച്ചുവെക്കാന്‍ വര്‍ഗീയതയും ഹിന്ദുത്വ തീവ്രവാദവുമാണ് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ആയുധം. കലാപങ്ങള്‍ സൃഷ്ടിക്കുകയും നേതാക്കള്‍ വിഡ്ഢിത്തം വിളമ്പി വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

2019ല്‍ ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ 56 കാരണങ്ങള്‍

1. വര്‍ഗ്ഗീയത വര്‍ദ്ധിച്ചു. മുന്‍പ് കേട്ടിട്ടില്ലാത്ത വിധം വിവിധ മത സമൂഹങ്ങള്‍ അകന്നു

2. പെട്രോള്‍, ഡീസല്‍ വില ആഗോള വിപണിയില്‍ കുറയുമ്പോള്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് ഉയരത്തില്‍. ജനക്ഷേമം അല്ല ലക്ഷ്യമെന്ന് വ്യക്തം. ഈ പോസ്റ്റ് ടൈപ്പ് ചെയ്യുന്ന ദിവസവും വില കൂടി

3. LPG സിലിണ്ടര്‍ വില 800 കടന്ന് ഇപ്പോള്‍ 2014 ലെ വിലയേക്കാള്‍ ഇരട്ടിയായി

4. ഇന്ത്യന്‍ രൂപയുടെ വില റെക്കോര്‍ഡ് താഴ്ച്ചയില്‍. ഏഷ്യാ ഭൂഖണ്ഡത്തില്‍ ഏറ്റവും വിലയിടിവ് ഇന്ത്യന്‍ കറന്‍സിക്ക്.

5. തീവണ്ടി യാത്രാ നിരക്ക് കുത്തനെ കൂട്ടി. പത്തു വര്‍ഷത്തിനിടെ ആദ്യമാണ് ഇത്ര നിരക്ക് വര്‍ദ്ധന. മിനിമം ചാര്‍ജ് 5 ല്‍ നിന്ന് ഇരട്ടിയാക്കി 10 രൂപ വരെ എത്തിച്ചു.

6. തീവണ്ടി ചരക്ക് കൂലി 10% കൂട്ടി

7. നോട്ട് നിരോധനം നാടകം നടത്തി ജനങ്ങളെ ദുരിതത്തില്‍ ആക്കി. പക്ഷെ നിരോധിച്ച കറന്‍സി 99. 3 % വും തിരിച്ചെത്തി.

8. 100 ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരിച്ചെത്തിക്കും എന്ന വാഗ്ദാനം അഞ്ചു വര്‍ഷം തികയുമ്പോഴും എവിടെയും എത്തിയില്ല. ഇനി 2019 ല്‍ നോക്കാം എന്നാണ് വാഗ്ദാനം.

9. 50 ദിവസങ്ങള്‍ക്കുള്ളില്‍ നോട്ട് നിരോധനം ശരിയാണെന്ന് തെളിയിക്കും എന്ന് പ്രഖ്യാപിച്ച മോഡി 50 ദിവസങ്ങള്‍ക്കു ശേഷം ഇന്നോളം അക്കാര്യം എവിടെയും മിണ്ടുന്നില്ല.

10. വര്‍ഷാവര്‍ഷം 2 കോടി ജോലികള്‍ ഉണ്ടാക്കുമെന്ന 2014 വാഗ്ദാനം പുലര്‍ന്നില്ല എന്ന് മാത്രമല്ല നോട്ട് നിരോധനത്തിന് ശേഷം മാത്രം 14 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇതിനു പുറമേ ഐടിയില്‍ മാത്രം വരുന്ന 3 വര്‍ഷങ്ങള്‍ കൊണ്ട് ഇപ്പോള്‍ ജോലിയുള്ള 640000 പേര്‍ക്ക് കൂടി തൊഴില്‍ നഷ്ടപ്പെടും എന്നാണ് HfS research firm ന്റെ കണക്ക്

11. റാഫേല്‍ ഇടപാട് : ഖത്തര്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ ഒരു റാഫേല്‍ വിമാനത്തിന്റെ വില 700 കോടി. അതേ വിമാനം മോഡി വാങ്ങിയത് 1526 കോടി രൂപയ്ക്ക്. 126 വിമാനങ്ങള്‍ സാങ്കേതിക വിദ്യ കൈമാറ്റമടക്കം 526 കോടി ഓരോന്നിനുമായി ഇന്ത്യയ്ക്ക് നല്‍കാമെന്ന് upa കാലത്ത് നല്‍കാന്‍ ധാരണയായ കരാര്‍ വെട്ടി 36 വിമാനങ്ങള്‍ 59000 കോടി രൂപയ്ക്ക് അനില്‍ അംബാനിയുടെ കമ്പനിയെ ഇട നിലക്കാരാക്കി ഇന്ത്യ വാങ്ങി.

12 . സ്വജന പക്ഷപാതം :യോഗ ഗുരുവും മോഡിയുടെ അനുയായിയുമായ ബാബാ റാം ദേവിന് 268 കോടി രൂപ വിലയുള്ള ഭൂമി 58 കോടി രൂപയ്ക്ക് നല്‍കി.

13. RBI കണക്കുകള്‍ പ്രകാരം 3 വര്‍ഷത്തിനിടെ 2. 4 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് ലോണ്‍ എഴുതി തള്ളി.

14. മോഡി ഭരണത്തില്‍ കര്‍ഷക ആത്മഹത്യ 40% കൂടി. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരില്‍ തന്നെ 68% പേരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍.

15. GST പരാജയം. 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടം

16. നോട്ട് നിരോധനം മൂലം ജിഡിപി യില്‍ 3 ലക്ഷം കോടി നഷ്ടം.

17 . 2008 ലെ ആഗോള മാന്ദ്യത്തില്‍ പോലും പിടിച്ചു നിന്ന ബാങ്കുകള്‍ ഇക്കഴിഞ്ഞ പാദത്തില്‍ 44,000 കോടിയുടെ നഷ്ടത്തില്‍ .

18. ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ പെട്രോളില്‍ 200% ഉം ഡീസലില്‍ 400% ഉം കേന്ദ്ര നികുതി കൂട്ടി.

19. 2014 ന് മുന്‍പ് കാര്‍ഷിക വരുമാന വളര്‍ച്ച നിരക്ക് 4.2 % ആയിരുന്നു എങ്കില്‍ ഇപ്പോഴത് 1.9% ആയി ചുരുങ്ങി

20. കാര്‍ഷിക ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 9 ബില്യണ്‍ ഡോളര്‍ ഇടിവ്.

21. രാജ്യ സുരക്ഷയില്‍ വീഴ്ച : 2014 മുതല്‍ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്മാരുടെ എണ്ണം 191 ആണ്. ഇത് upa ഭരണ കാലത്തേക്കാള്‍ 72% കൂടുതലാണെന്ന് SATP ( സൗത്ത് ഏഷ്യ ടെററിസ്റ്റ് പോര്‍ട്ടല്‍ ) ഡാറ്റ സ്ഥിരീകരിക്കുന്നു

22. ഭീകരാക്രമണങ്ങളില്‍ വര്‍ദ്ധനവ് : ബിജെപി ഭരണത്തില്‍ കാശ്മീരില്‍ മാത്രമുണ്ടായ ഭീകരാക്രമണങ്ങളില്‍ 42% വര്‍ദ്ധനവുണ്ടായി.

23 . കാശ്മീരില്‍ കൊല്ലപ്പെട്ട സിവിലിയന്‍സിന്റെ എണ്ണം 37% കൂടി

24. 2015 ല്‍ നരേന്ദ്രമോഡി ഒപ്പുവെച്ച കരാര്‍ പ്രകാരം ഇന്ത്യയുടെ 10000 ഏക്കര്‍ ഭൂമി ബംഗ്ലാദേശിന് വിട്ടു കൊടുത്തപ്പോള്‍ ഇന്ത്യയ്ക്ക് കിട്ടിയത് 500 ഏക്കര്‍ ഭൂമി മാത്രം. ദുര്‍ബല രാജ്യമായ ബംഗ്‌ളാദേശിന്റെ മുന്‍പില്‍ പോലും സമ്പൂര്‍ണ്ണ അടിയറവ് വെച്ച നയതന്ത്ര പരാജയം.

25. കിട്ടാക്കടം കാരണം ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 7.31 ലക്ഷം കോടി കവിഞ്ഞു. ഇന്ത്യന്‍ ബാങ്കുകളുടെ ചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡാണ്.

26. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് മോഡി
11,400 വായ്പ്പയെടുത്ത് വിദേശത്തേക്ക് കടന്നു. 2016 ല്‍ അതായത് അദ്ദേഹം മുങ്ങുന്നതിനു 2 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഹരിപ്രസാദ് S.V എന്നയാള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഈ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കത്ത് മുഖേന അഭ്യര്‍ത്ഥിച്ചിരുന്നു എങ്കിലും 2018 ജനുവരിയില്‍ നരേന്ദ്രമോഡിയും ടോപ് ബിസിനസ്സുകാരും പങ്കെടുത്ത ചടങ്ങില്‍ പോലും നീരവ് മോഡി പ്രധാനമന്ത്രിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ബിജെപിയുടെ ഫണ്ട് ദാതാവ് ആയിരുന്നു നീരവ് എന്ന് ശിവസേനയും സാക്ഷ്യപ്പെടുത്തുന്നു. പൊതുമുതല്‍ മോഷ്ടിക്കുന്ന സ്വന്തക്കാരെ സംരക്ഷിക്കുകയാണ് ചെയ്തത്.

27. വിജയ് മല്യയും ലളിത് മോഡിയും ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ചു കൊണ്ട് വിദേശത്ത് വിലസുന്നു

28. സ്വിസ് ബാങ്കിലെ കള്ളപ്പണത്തില്‍ 50% വര്‍ദ്ധനവ് എന്ന് 2018 ജൂണിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കള്ളപ്പണം തിരിച്ചു വരികയല്ല, കൂടുകയാണ് എന്ന് വ്യക്തം.

29. പട്ടിണി ഇന്‍ഡക്‌സില്‍ ഇന്ത്യ വീണ്ടും മോശമായി. 119 രാജ്യങ്ങളില്‍ ഇന്ത്യ 100 ആം റാങ്കിലാണ്. അയല്‍ രാജ്യങ്ങളായ China (29th rank), Nepal (72), Myanmar (77), Sri Lank (84) and Bangladesh (88) തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ നില മെച്ചപ്പെടുത്തി. അഫ്ഗാനും പാക്കിസ്ഥാനും മാത്രമാണ് അയല്‍ രാജ്യങ്ങളില്‍ മോശം. അഭ്യന്തര കലഹവും യുദ്ധവും നടക്കുന്ന ഇറാഖ് പോലും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നില്‍ ചാടി. സ്ഥാനം 78 ആണ്.

30. പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയപ്പോള്‍ മനുഷ്യര്‍ ശവം ചുമക്കുന്ന കാഴ്ച സാധാരണമായി.

31 . ഗോമാംസത്തിന്റെ പേരില്‍ മനുഷ്യരെ അടിച്ചു കൊല്ലുന്ന വാര്‍ത്തകള്‍ സാധാരണയായി

32.അതേ സമയം ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യമെന്ന റെക്കോര്‍ഡ് ഇന്ത്യ നേടി. ബ്രസീലിനെയും ഓസ്‌ട്രേലിയയേയുമാണ് ഇന്ത്യ പിന്നിലാക്കിയത്. 3680 മില്യണ്‍ ഡോളര്‍ ആണ് ഇന്ത്യയുടെ നേട്ടം. ബീഫ് കയറ്റുമതി തന്റെ ഹൃദയം തകര്‍ക്കുന്നു എന്ന് പ്രധാന മന്ത്രി ആവുന്നതിനു മുന്‍പ് മോഡി പ്രസംഗിച്ചിരുന്നു.

33. ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനം നേടിയ Allanasons Pvt Ltd എന്ന കമ്പനിയെ ഡയമണ്ട് അവാര്‍ഡ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചു

34. സ്ത്രീ സുരക്ഷയില്‍ വലിയ വീഴ്ച്ച. 12 % മാണ് ബലാത്സംഗം 2016 ല്‍ മാത്രം കൂടിയത്. കത്വയില്‍ എട്ടു വയസ്സുകാരിയെ റേപ്പ് ചെയ്ത പ്രതികളെ രക്ഷിക്കാന്‍ ബിജെപി റാലി നടത്തുകയും ഉപരോധിക്കുകയും ചെയ്തു. ഉന്നാഓ റേപ്പ് കേസില്‍ കുറ്റവാളിയായ ബിജെപി എം. എല്‍. എയെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രാജ്യമൊട്ടാകെ ഉയര്‍ന്ന പ്രതിഷേധത്തില്‍ മുഖം നഷ്ടപ്പെട്ട ബിജെപി അയാളെ കൈവിട്ടു.

35. നീതി ന്യായം അട്ടിമറിക്കപ്പെടുന്നു: മലേഗാവ് ബോംബ് സ്‌ഫോടന കേസിലെ ദൃക്സാക്ഷി മൊഴികള്‍ കോടതിയില്‍ നിന്ന് കാണാതായി. 2012 ലെ SIT കോടതി വിധി അനുസരിച്ച് ഗുജറാത്ത് നരോദ്യ പാട്യ കേസില്‍ 28 വര്‍ഷത്തേക്ക് ശിക്ഷ വിധിക്കപ്പെട്ട മായ കോട്‌നിയെയും കൂട്ടാളികളെയും വെറുതെ വിട്ടു.

36. നേപ്പാളിന് 6000 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചപ്പോള്‍ പ്രളയം ബാധിച്ച കേരളത്തിന് വെറും 650 കോടി. ഐക്യ രാഷ്ട്ര സഭയുടെയും വിദേശ രാജ്യങ്ങളുടെയും സഹായം തടഞ്ഞു.

37. പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയില്‍. വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടുന്നു.

38. ഗംഗ ശുദ്ധീകരണത്തിന് ചെലവിട്ടത് 7000 കോടി. പക്ഷെ ഗംഗ ഇന്നും മലിനമായി തുടരുന്നു

39. മോഡിയുടെ മണ്ഡലമായ വാരണാസി ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയില്‍

40. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ മകന്‍ ജെയ്ഷയുടെ സ്വത്തില്‍ 16000 മടങ്ങ് വര്‍ദ്ധനവ്.

41. അമിത് ഷ ഡയറക്കറ്റര്‍ ആയ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്കില്‍ നോട്ടു നിരോധനത്തിന് ശേഷം 5 ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിയെടുത്തത് 745.59 കോടിയുടെ നിരോധിത നോട്ടുകള്‍. ഏറ്റവും കൂടുതല്‍ നോട്ടുകള്‍ മാറ്റി കൊടുത്ത റെക്കോര്‍ഡ് ഈ ബാങ്കിന് സ്വന്തം.

42. NABARD ന്റെ കണക്കനുസരിച്ച് ഈ ബാങ്കിന്റെ ബാങ്കിന്റെ ഇടപാടുകാരില്‍ വെറും 0.09 % പേരാണ് 2.5 ലക്ഷമോ അതിന് മുകളിലോ ഡെപ്പോസിറ്റ് ചെയ്തത്. നോട്ട് നിരോധന സമയത്ത് അമിത് ഷാ സഹായിച്ച 0.09 % പേര് ആരാണ്. ഈ വലിയ തുക എങ്ങനെ മാറ്റിയെടുത്തു.

43. 2012 ല്‍ അമിത് ഷായുടെ ആസ്തി 1.90 കോടി. 2017 ല്‍ 19 കോടി. വരുമാന സ്രോതസ്സ് എന്താണ്?

44. ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന് കൊട്ടിഘോഷിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോ പോലും ഡിസൈന്‍ ചെയ്തത് വിദേശ കമ്പനിയായ Weiden+Kennedy എന്ന അഡ്വെര്‍ടൈസിങ് കമ്പനിയാണ് എന്ന് വിവരാവകാശ രേഖ.

45. ഐക്യ രാഷ്ട്ര സഭയുടെ കണക്കു പ്രകാരം 4 billion ഡോളറിന്റെ ഇടിവാണ് കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മാത്രം FDI ( foreign direct investment ) ല്‍ ഉണ്ടായത്. Make in india ആരെയും ആകര്‍ഷിച്ചില്ല എന്നാണ് ഇത് തെളിയിക്കുന്നത്. അതേ സമയം ചൈന കഴിഞ്ഞ അര്‍ദ്ധ പാദത്തില്‍ മാത്രം 37 ബില്യണ്‍ ഡോളര്‍ ആകര്‍ഷിച്ചു കഴിഞ്ഞു.

46.UPA സര്‍ക്കാരിന്റെ നിര്‍മല്‍ ഭാരത് അഭിയാന്‍ പേര് മാറ്റി ഇറക്കിയ സ്വച്ഛ് ഭാരതും പരാജയപ്പെട്ടു. സ്വച്ച് ഭാരതിന്റെ പേരില്‍ പണം പിഴിയാതെയും ബഹളം ഉണ്ടാക്കാതെയും UPA ഭരണത്തില്‍ ആദ്യ 4 varshaw നിര്‍മ്മിച്ച ടോയിലെറ്റുകളുടെ എണ്ണവും വര്‍ഷവും കാണുക:

11.3 million 2008-09
12.4 million in 2009-10
12.2 million in 2010-11
8.8 million in 2011-12

സ്വച്ഛ് ഭാരത് അഭിയാന്റെ വെബ്‌സൈറ്റ് തന്നെ പറയുന്നത് ഇപ്പോഴും 50 ലക്ഷം ടോയ്‌ലറ്റ് പണിതു എന്നാണ്. എന്നാല്‍ 16400 കോടി രൂപ ഈ പേരില്‍ ജനങ്ങളില്‍ നിന്ന് അധികം പിഴിഞ്ഞിട്ടും ഉണ്ട്. പരസ്യത്തിന് 530 കോടി ചെലവിടുകയും ചെയ്തു.

47. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം 90 സിറ്റികള്‍ സ്മാര്‍ട്ട് ആക്കും എന്ന് പ്രഖ്യാപിച്ചു. പൂര്‍ത്തിയായത് 5% മാത്രം.

48 . പാളിയ ഡിജിറ്റലൈസേഷന്‍ :RBI റിപ്പോര്‍ട്ട് തെളിയിക്കുന്നത് വിപണിയിലെ ക്യാഷ് കൈമാറ്റം 37% കൂടുകയാണുണ്ടായത് എന്നാണ്. നോട്ട് നിരോധനം കൊണ്ട് എന്ത് നേടി

49. പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ ചെലവ് 21000 കോടി. ഇനി തിരിച്ചു വരാത്ത കറന്‍സി വെറും 10720. കോടി. 10720 കോടി പിടിക്കാന്‍ 21000 കോടി ചെലവിട്ടത് നൂറ്റാണ്ടിലെ അപൂര്‍വ്വത

50 . ലോകത്തെ ഏറ്റവും കൂടുതല്‍ GST റേറ്റ് ഇന്ത്യയിലാണ്. ഏറ്റവും സങ്കീര്‍ണ്ണമായ 6 തരം നികുതിയും ഉയര്‍ന്ന റേറ്റും വ്യാപാരികള്‍ക്ക് തലവേദനയാവുന്നു. ഭരണത്തില്‍ വരുന്നതിനു മുന്‍പ് മോഡി ഏറ്റവും കൂടുതല്‍ എതിര്‍ത്ത പദ്ധതിയാണ് ഇത്. ഭരണത്തില്‍ വന്നപ്പോള്‍ മലക്കം മറിഞ്ഞു.

51. 9 വര്‍ഷത്തിനിടെ മന്‍മോഹന്‍ സിങ് വിദേശ യാത്രയ്ക്ക് വേണ്ടി ചെലവിട്ടത് 642 കോടി. മോഡി ഈ വര്‍ഷം ജൂലൈ വരെ 1484 കോടി.

52. ആധാര്‍ ലീക്ക്. ജനങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ക്ക് സുരക്ഷ ഇല്ലാതായി. ആധാര്‍ ഭരണത്തില്‍ വരുന്നതിനു മുന്‍പ് മോഡി എതിര്‍ത്ത പദ്ധതി കൂടി ആയിരുന്നു. മലക്കം മറിച്ചിലിന്റെ മറ്റൊരു ഉദാഹരണം.

53. 2012 ല്‍ മോഡി FDI വിദേശ രാജ്യങ്ങള്‍ക്ക് തീറെഴുതി കൊടുക്കല്‍ ആണെന്ന് പ്രസ്താവന നടത്തി. 2016 ല്‍ 100% FDI അനുവദിച്ചു. മറ്റൊരു മലക്കം മറിച്ചില്‍

54. 4 വര്‍ഷത്തിനിടെ അഥവ1475 ദിവസങ്ങളില്‍ മോഡി 800 ദിവസങ്ങള്‍ പബ്ലിക് റാലി നടത്തി , 200 ദിവസങ്ങള്‍ വിദേശത്ത് ചെലവിട്ടു. പാര്‍ലമെന്റില്‍ വന്നത് വെറും 19 ദിവസം മാത്രം.

55. ക്രിമിനലുകളെ രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലാതാക്കുമെന്ന് മോഡി തന്റെ ആദ്യത്തെ പാര്‍ലമെന്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. മോഡിയുടെ ക്യാബിനെറ്റ് മന്ത്രിമാരില്‍ 3 ല്‍ ഒന്നും ക്രിമിനല്‍ കേസ് ഉള്ളവര്‍

56. ബിജെപി ഇതുവരെ ഭരിക്കാത്ത സംസ്ഥാനങ്ങളായ കേരളം, തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങള്‍ ആണ് വികസനത്തില്‍ മികച്ചു നില്‍ക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending