കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും ബന്ദികളാക്കി കവര്‍ച്ച

കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും ബന്ദികളാക്കി കവര്‍ച്ച. വ്യാഴാഴ്ച പുലര്‍ച്ചയോടെ മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടിനകത്തേക്ക് കയറുകയായിരുന്നു മോഷണസംഘം. തുടര്‍ന്ന് ശബ്ദം കേട്ട് ഉണര്‍ന്ന വിനോദ് ചന്ദ്രനേയും ഭാര്യയേയും മോഷ്ടാക്കള്‍ ആയുധം കാണിച്ച് ഭയപ്പെടുത്തി.് മോഷണസംഘം ഇരുവരേയും കെട്ടിയിടുകയും ചെയ്തു.

തുടര്‍ന്ന് വീട്ടിലെ ഉപകരണങ്ങള്‍, പണം, സ്വര്‍ണം എന്നിവയുമായി കടന്നുകളഞ്ഞു. നേരിയ പരുക്കുകളോടെ വിനോദ് ചന്ദ്രനേയും ഭാര്യയേയും പിന്നീട് എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

SHARE