തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സുപ്രധാന തീരുമാനവുമായി ആംആദ്മി

ഡല്‍ഹിയിലെ മിന്നും വിജയത്തിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റും നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരം പിടിച്ചെടുത്തത്. വിജയത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനം മാത്രം ഒതുങ്ങി നില്‍ക്കാതെ രാജ്യത്തുടനീളം സജീവമാവാനാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം.

മഹാരാഷ്ട്രയില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരിക്കുമെന്നാണ് തീരുമാനം.മഹാരാഷ്ട്രയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ പ്രീതി ശര്‍മ്മ മേനോനാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ദല്‍ഹി മോഡല്‍ ഭരണം വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു.

SHARE