അബ്ദുന്നാസര്‍ മഅദനി സുപ്രീംകോടതിയിലേക്ക്

ബംഗളൂരു: വിചാരണ അനിശ്ചിതമായി നീളുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.ഡി.പി നേതാവ് അബ്ദുന്നസാര്‍ മഅദനി. ബംഗളൂരുവിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമായിരിക്കും സുപ്രീംകോടതിയെ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശവകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഇന്ന് മഅദനിയെ ബംഗളൂരുവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

ജീവിതം ദുസ്സഹമാക്കാനാണ് കുറ്റക്കാരനല്ലെന്ന് ബോധ്യമായിട്ടും മഅദനിക്കെതിരെ കേസ് നീട്ടി കൊണ്ടുപോകുന്നതെന്ന് കെ.ടി ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

SHARE