അഭിമന്യു വധക്കേസ്: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല. യു.എ.പി.എ ചുമത്താന്‍ തെളിവില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അഭിമന്യു കേസില്‍ യു.എ.പി.എ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരുന്നു.

അതേസമയം, കേസില്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. പ്രതി പട്ടികയിലെ മൂന്നു പേര്‍ വിദേശത്തേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കേരള പൊലീസിന്റെ െ്രെകംബ്രാഞ്ച് അന്വേഷണം വിഭാഗത്തിനു നേരിട്ടു വിദേശത്തേക്കു പോവാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ അന്വേഷണം എന്‍.ഐ.എക്കു കൈമാറാനും നീക്കമുണ്ട്. കൃത്യം നിര്‍വഹിച്ച ശേഷം കൊച്ചിയില്‍ നിന്ന് റോഡു മാര്‍ഗം ഹൈദരാബാദിലെത്തിയ ശേഷം വിദേശത്തേക്കു കടന്നതായാണ് സൂചന. ഇവര്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

SHARE