അഭിമന്യു വധം: മുഖ്യപ്രതി കീഴടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി. ക്യാംപസ് ഫ്രണ്ട് എറണാംകുളം ജില്ലാ സെക്രട്ടറിയും ആലുവ പെരുമ്പാവൂര്‍ സ്വദേശിയുമായ ആരിഫ് ബിന്‍സലാമാണ് പിടിയിലായത്.

കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാളെ കണ്ടെത്താന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതകം നടത്താന്‍ ആളുകളെ ഏര്‍പ്പെടുത്തിയതെന്നാണ് ഇയാല്‍ക്കെതിരായ കുറ്റം.

അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ കോളേജ് പരിസരത്ത് ആരിഫ് ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആരിഫ് ഉള്‍പ്പെടെ കേസിലെ എട്ട് പ്രതികള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ആരിഫ് കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളില്‍ ഒന്‍പത് പേര്‍ പൊലീസ് കസ്റ്റഡിയിലായി.

SHARE