അഭിമന്യു വധം: മൂന്നു എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

അഭിമന്യു വധം: മൂന്നു എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഡി.പി.ഐ, കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരായ ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.

മുഖ്യപ്രതി മുഹമ്മദ് അടക്കമുള്ളവര്‍ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും പോലീസ് മേധാവിയും അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY