ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് നട്ടെല്ലിന് പരിക്കെന്ന് സ്കാന്‍ റിപ്പോര്‍ട്ട്. മിഗ് വിമാനത്തില്‍ നിന്നുള്ള വീഴ്ചയിലാണ് പരിക്കേറ്റത്. വാരിയെല്ലിനും വീഴ്ചയില്‍ പരിക്കുണ്ട്. അഭിനന്ദനെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷമാകും ഡീ -ബ്രീഫിങ്.

അതേസമയം തനിക്ക് എത്രയും പെട്ടന്ന് വൈമാനിക രംഗത്തേക്ക് തിരിച്ചെത്തണമെന്ന് ഡോക്ടമാരോട് അഭിനന്ദന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.