കുഞ്ഞ് കൈ നീട്ടിയത് ശ്രദ്ധിച്ചില്ല; തുടര്‍ന്ന് വീട്ടില്‍ പോയി ഹസ്തദാനവും ചുംബനങ്ങളും നല്‍കി അബുദാബി കിരീടാവകാശി

അബുദാബി: പൊതുപരിപാടിക്കിടെ ഹസ്തദാനത്തിന് കൈനീട്ടിയ ബാലികയെ കാണാതെ പോയതിന് പ്രായശ്ചിത്തം ചെയ്ത് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ്. കുട്ടിയുടെ വീട്ടില്‍ ചെന്ന് ഹസ്തദാനവും നിറയെ ചുംബനങ്ങളും നല്‍കിയാണ് മുഹമ്മദ് ബിന്‍ സായിദ് പരിഹാരം ചെയ്തത്. ആയിഷ മുഹമ്മദ് അല്‍ മുശൈത് അല്‍ മസ്‌റൂയിയാണ് ഈ സ്‌നേഹം കിട്ടിയ കുഞ്ഞ്. ആയിഷയുടെ കുടുംബവുമായി കുശലാന്വേഷണങ്ങള്‍ കൂടി നടത്തിയ ശേഷമാണ് മുഹമ്മദ് ബിന്‍ സായിദ് മടങ്ങിയത്.

യു.എ.ഇയുടെ 48ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി കുട്ടികളുടെ ഇടയിലൂടെ വരുന്നതിനിടെയാണ് കുഞ്ഞു മസ്‌റൂയി ശൈഖ് മുഹമ്മദ് ബിന്‍ സായിദിനു നേരെ കൈനീട്ടി നല്‍കിയത്. എന്നാല്‍ അദ്ദേഹം ഇത് ശ്രദ്ധിക്കാതെ കടന്നുപോയി. തുടര്‍ന്ന് വീഡിയോ കണ്ടതിനെ തുടര്‍ന്ന് ആയിഷ മസ്‌റൂയിയുടെ വീട്ടില്‍ പോയി നേരില്‍ കാണുകയായിരുന്നു. അബുദാബി കിരീടാവകാശിയുടെ മനസിന്റെ വലിപ്പത്തെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.

വീഡിയോ കാണാം:

SHARE