മുന്‍മന്ത്രിയുടെ മകള്‍ സഞ്ചരിച്ച കാര്‍ കിണറ്റില്‍ വീണു

മറയൂരിനടുത്ത് ഉടമലൈയിലെ പല്ലടത്ത് കാര്‍ നിയന്ത്രണം വിട്ട് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് മറിഞ്ഞു. യാത്രക്കാരായ ആറു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

തമിഴ്‌നാട് മുന്‍ മന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ ഷണ്‍മുഖവേലുവിന്റെ മകള്‍ മീനാക്ഷിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മീനാക്ഷി, ഭര്‍ത്താവ് മോഹന്‍രാജ്, പിതൃസഹോദരന്‍ സുന്ദരരാജന്‍, പിതൃസഹോദരി രാധാമണി, അമ്മാവന്‍ തങ്കവേല്‍, ഡ്രൈവര്‍ മോഹന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

സോമന്നൂരില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങവെയാണ് അപകടമുണ്ടായത്. കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു.

SHARE