സാഹസിക ചാട്ടത്തിനിടെ കയറുപൊട്ടി താഴെ വീണു; നടി നടാഷ ഗുരുതരാവസ്ഥയില്‍

സാഹസികചാട്ടത്തിനിടെ കയറുപൊട്ടി നിയന്ത്രണം വിട്ടു താഴേക്കു വീണ് നടി നടാഷക്കു പരിക്കേറ്റു. ബന്‍ജി ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടമുണ്ടായത്.

ജക്കാര്‍ത്തയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ചടങ്ങിന്റെ ഉദ്ഘാടനത്തിനു ശേഷമുണ്ടായ ബന്‍ജി ജംപിങ്ങില്‍ താരവും പങ്കെടുത്തു. എന്നാല്‍ നടാഷയുടെ കാലില്‍ കെട്ടിയ കയറുപൊട്ടി നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

തലകീഴായി തടാകത്തിലേക്ക് വീണ നടാഷയെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. 2006ല്‍ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട നടാഷ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നടന്‍ ദിലീപ് നായകനായ കിങ് ലയര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് നടാഷ.

ബിഗ് സ്വിച്ച്, സൂപ്പര്‍ ഡൂഡ്, സെല്‍ ഗുരു, സ്റ്റൈല്‍ പൊലീസ് തുടങ്ങിയ പരിപാടികളുടെയും അവതാരകയാണ് താരം. മനീഷ് പോള്‍ ചിത്രം ബാബ ബ്ലാക് ഷീപ്പ് ആണ് നടാഷയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

SHARE