വിദ്യാര്‍ത്ഥികളുടെ മേല്‍ പിക്കപ്പ് വാന്‍ മറിഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്

കോഴിക്കോട് പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് പിക്കപ്പ് ലോറി മറിഞ്ഞ് ഏഴു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പയിമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുറ്റത്താണ് അപകടമുണ്ടായത്. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് സാരമാണ്. ഫയര്‍ഫോയ്‌സും, നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. സ്കൂൾ പൊളിച്ചപ്പോഴുള്ള മരത്തടികള്‍ കൊണ്ടുപോവുകയായിരുന്ന (ായിക്കുറുക്കന്‍ ജീപ്പ്) പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്. അമിത ലോഡിനാല്‍ നിയന്ത്രണം വിട്ട വാഹനം വഴിയെ നടന്ന് പോയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ മറിഞ്ഞുവീഴുകയായിരുന്നു. വണ്ടി മറിയവെ കുട്ടികള്‍ റോഡരികിലെ ഓവുചാലിലേക്ക് വീണത് വന്‍ ദുരന്തം ഒഴിവാക്കി. സ്്കൂള്‍ വഴിയിലൂടെ വാഹനം ഓടാന്‍ അനുമതിയില്ലാത്ത സമയത്താണ് പിക്കപ്പ് കടന്ന് പോയതെന്ന് നാട്ടുകാര്‍ പറയുന്നു.

SHARE