ബസ് പാറക്കെട്ടിലിടിച്ച് ഒമ്പത് മരണം; 26 പേര്‍ക്ക് പരിക്ക്

മംഗളൂരു – ഉഡുപ്പി ചിക്കമഗളൂരു പാതയില്‍ കാര്‍ക്കളയ്ക്കു സമീപം മുളൂരില്‍ ബസ് പാറക്കെട്ടില്‍ ഇടിച്ച് 9 മരണം. 26 പേര്‍ക്കു പരുക്കേറ്റു. മൈസൂരുവിലെ സെഞ്ചുറി വിട്ടല്‍ റെക്കോഡ്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായി വിനോദയാത്രക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രാധ രവി, പ്രീതം ഗൗഡ, ബസവരാജു, അനഘ്‌ന, യോഗേന്ദ്ര, ഷാരൂല്‍, രഞ്ജിത, ബസ് െ്രെഡവര്‍ ഉമേഷ്, ക്ലീനര്‍ എന്നിവരാണു മരിച്ചത്.

ചുരത്തിലെ വളവില്‍ സ്റ്റിയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. വളവില്‍ ബസിന്റെ വേഗത കുറച്ചിരുന്നില്ലെന്നും പറയുന്നു. 20 മീറ്ററോളം പാറക്കെട്ടില്‍ ഉരഞ്ഞു നീങ്ങിയ ശേഷമാണു ബസ് നിന്നത്. പാറയില്‍ ഉരഞ്ഞ വശം പൂര്‍ണമായി തകര്‍ന്നു. സാരമായി പരുക്കേറ്റ 8 പേരെ മണിപ്പാലിലും മറ്റുള്ളവരെ കാര്‍ക്കളയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE