‘അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം’; നടന്‍ ദിലീപ്

പുറത്തിറങ്ങാനുള്ള ചിത്രം കമ്മാരസംഭവത്തെക്കുറിച്ച് നടന്‍ ദിലീപിന്റെ ഫേസ്ബുക്ക്‌പോസ്റ്റ് വീണ്ടും. തമിഴ്താരം സിദ്ധാര്‍ത്ഥിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടാണ് താരം ആരാധകരോട് കമ്മാരസംഭവത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. സിദ്ധാര്‍ത്ഥിനേയും തന്നേയും ഒരുമിച്ച് വെള്ളിത്തിരയില്‍ കാണാമെന്നും ദിലീപ് പറയുന്നു. നേരത്തെ കമ്മാരസംഭവത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ദിലീപ് പങ്കുവെച്ചിരുന്നു. അത് സ്വീകരിച്ച ആരാധകര്‍ക്ക് നന്ദിയും ദിലീപ് രേഖപ്പെടുത്തുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ടവരെ, കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്കിനു നല്‍കിയ സ്വീകരണത്തിനു വാക്കുകള്‍ക്കതീതമായ നന്ദി, ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്കും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാര്‍ത്ഥാണ് ഈ പോസ്റ്ററിലെ താരം!! ബോയ്‌സില്‍ തുടങ്ങി,രംഗ് ദേബസന്തിയിലും,ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തമുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്,ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്!! എന്റെ വളരെ നല്ല സുഹൃത്തായ് തീര്‍ന്ന സിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം.എല്ലാവര്‍ക്കും പൊങ്കല്‍ദിന ആശസകളോടെ,സ്വന്തം ദിലീപ്.