തിരുവനന്തപുരം: കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന്‍ ജയസൂര്യ നല്‍കിയ ഹര്‍ജി തദ്ദേശ ട്രൈബ്യൂണല്‍ തള്ളി. തിരുവനന്തപുരം ട്രൈബ്യൂണലാണ് ജയസൂര്യയുടെ ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ ജയസൂര്യക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ നല്‍കിയ ഹര്‍ജിയാണ് ട്രൈബ്യൂണല്‍ തള്ളിയത്. ട്രൈബ്യൂണലിന്റെ വിശദമായ ഉത്തരവ് നാളെ പുറത്തിറങ്ങും.

പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ജയസൂര്യക്കെതിരെ മൂവാറ്റുപുഴ കോടതിയില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് അനധികൃത നിര്‍മ്മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ ജയസൂര്യ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റിയിട്ടില്ല.