ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല; പൗരത്വ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് നടന്‍ മാമുക്കോയ

പൗരത്വനിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് നടന്‍ മാമുക്കോയ. ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ പറഞ്ഞു. ഡല്‍ഹി ഷഹീന്‍ ബാഗ് മാതൃകയില്‍ കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സമരപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തുകയാണ്. എഴുത്തുകാരേയും കലാകാരന്മാരേയുമെല്ലാം അവര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്ക് നേരെയും ഭീഷണികളുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ കൂട്ടിച്ചേര്‍ത്തു. നേരത്തെയും പൗരത്വനിയമ ഭേദഗതിക്കെതിരെ മാമുക്കോയയുടെ പ്രതികരിച്ചിരുന്നു. പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യണം എന്നാരും യോഗം കൂടി തീരുമാനിക്കാരില്ലെന്നും എന്താണോ വേണ്ടത് അത് മനുഷ്യര്‍ ചെയ്യുമെന്നും മാമുക്കോയ പറഞ്ഞിരുന്നു.

SHARE