എന്റെ അമ്മേടെ കണ്ണീരു കണ്ടിട്ടാണ് ഞാന്‍ വരുന്നത്: ഷംന കാസിം കേസില്‍ വികാരാധീതനായി ടിനി ടോം

കൊച്ചി: നടി ഷംനാ കാസിം ബ്ലാക്ക്‌മെയില്‍ കേസില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ ടിനി ടോം. കേസില്‍ തനിക്ക് പങ്കുണ്ടെന്നാരോപിച്ച് പ്രചരണം നടക്കുന്നുണ്ടെന്ന് ടിനിടോം പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം വികാരാധീതനായി സംസാരിച്ചത്.

വ്യാജ പ്രചരണത്തിനെതിരെ പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറയുന്നു. ‘എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..’ ടിനിടോം പറഞ്ഞു.
ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് താരം ചോദിച്ചു.

പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം. ഏറ്റവും ചെറിയ നടനാണ് ഞാന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന അസുഖം തന്നെ വന്നത് എന്റെ പതിവായ കെഎസ്ആര്‍ടിസി മൂലമായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. ‘ചെയ്യാത്ത കാര്യം പറഞ്ഞാല്‍ ദൈവം കേള്‍ക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുന്‍പ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂര്‍വമായ അസുഖം ബാധിച്ചാണ് മരിച്ചത്. പ്രതികളോ ഷംനയോ പറയാത്ത കാര്യങ്ങള്‍ എന്തിനാണ് അന്തരീക്ഷത്തില്‍ നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ചോദിക്കുന്നു

SHARE