ബുംറയുമായി പ്രണയമോ?; പ്രേമം നായിക മനസുതുറക്കുന്നു

ലോകത്തിലെ തന്നെ മികച്ച പേസ്ബൗളറായ ഇന്ത്യയുടെ ജസ്പ്രീത് ബുംറയുമായി ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളില്‍ മനസ്സു തുറന്ന് പ്രേമം ഫെയിം അനുപമ പരമേശ്വരന്‍. ബുംറയുമായി സൗഹൃദമാണെന്നും പ്രണയബന്ധമില്ലെന്നും അനുപമ പരമേശ്വരന്‍ പറഞ്ഞു.

ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പുറത്തുവരുന്ന ഗോസിപ്പുകളിലൊന്നിലും സത്യമില്ല. ഇത്തരത്തിലുള്ള ബന്ധങ്ങള്‍ സര്‍വ്വസാധാരണയായി വരുന്ന ഗോസിപ്പുകളാണെന്നും അനുപമ പറഞ്ഞു. നേരത്തെ, ബോളിവുഡ് നടി റഷി ഖന്നയുമായി ചേര്‍ത്തും ബുംറയുടെ പേര് കേട്ടിരുന്നു. എന്നാല്‍ അത് നിഷേധിച്ചും താരം രംഗത്തെത്തിയിരുന്നു. വ്യക്തിപരമായി ബുംറയെ അറിയില്ലെന്നും ബുംറയെ നേരില്‍ കണ്ടിട്ടില്ലെന്നും റഷി ഖന്നയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അനുപമയുമായി ബന്ധമെന്ന് വാര്‍ത്തകള്‍ പരന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പടച്ചുവിട്ടത്.

നേരത്തെയും ബോളിവുഡ് നടിമാരേയും ക്രിക്കറ്റ് താരങ്ങളേയും ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അനുഷ്‌ക ശര്‍മ്മയുമായുള്ള ബന്ധം വിരാട് കോഹ്‌ലി നിരവധി തവണ നിഷേധിച്ചതിനു ശേഷമായിരുന്നു ഇരുവരേയും വിവാഹം.