നടി അക്രമിക്കപ്പെട്ട സംഭവം; വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ യോഗം ചേരുന്നു

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന അമ്മ’യുടെ വാര്‍ഷികയോഗം കൊച്ചിയില്‍ നടക്കുന്നു. യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ മുന്‍ യോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യില്ലെന്ന നിലപാടിലായിരുന്നു സംഘടന. യോഗത്തില്‍ നടന്‍ ദിലീപും പങ്കെടുക്കും. അതേസമയം അക്രമിക്കപ്പെട്ട നടി യോഗത്തില്‍ പങ്കെടുക്കുന്നില്ല.