നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി മാറ്റി വെച്ചു. വാദത്തിനായി കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.

നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ ഉപകരിക്കുമെന്ന ദിലീപിന്റെ ആവശ്യം വിചാരണകോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടന്നും കോടതിയില്‍ വാദിച്ചിരുന്നു.

SHARE