പ്രമുഖ നടിയുടെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പ്രമുഖ നടിയുടെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ചെന്നൈ: മുന്‍കാല നടി വാണിശ്രീയുടെ മകന്‍ അഭിനയ് വെങ്കടേഷ് കാര്‍ത്തിക് അന്തരിച്ചു. ചെന്നൈയിലെ വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 36 കാരനായ അഭിനയ് ഉറക്കത്തിനിയില്‍ ഹൃദയസ്തംഭനം വന്ന് മരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ അന്നപൂര്‍ണ മെഡിക്കല്‍ കൊളജിലെ ഡോക്ടറായിരുന്നു അദ്ദേഹം.

അതിനിടെ അഭിനയിന്റെ മരണം ആത്മഹത്യയാണെന്ന തരത്തിലുള്ള വാര്‍ത്തകളും വരുന്നുണ്ട്. വീട്ടിലെ ബാത്ത്‌റൂമില്‍ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് എന്നാല്‍ മരണത്തെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുെവന്നും റിപ്പോര്‍ട്ടുകളുണ്ട്.

NO COMMENTS

LEAVE A REPLY