മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച ബസ് ഇടിച്ച് യുവ ദമ്പതികള്‍ മരിച്ചു

പത്തനംതിട്ട: മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന യുവ ദമ്പതികള്‍ മരിച്ചു. നൂറനാട് ശാന്തിഭവനില്‍ ഗോപാലകൃഷ്ണന്റെ മകന്‍ ശ്യാംകുമാര്‍ (30) ഭാര്യ അടൂര്‍ നെടുമണ്‍ പുത്തന്‍പീടികയില്‍ സത്യന്റെ മകള്‍ ശില്‍പ (26) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അടൂര്‍ ശ്രീമൂലം ചന്തക്ക് സമീപം വണ്‍വേ റോഡിലാണ് അപകടം നടന്നത്. ആര്‍.ഡി.ഒ ഓഫീസിന്റെ ഭാഗത്തുകൂടിയുള്ള വണ്‍വേ റോഡിലൂടെ വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ വലത് ഭാഗത്ത് കൂടി പോവുകയായിരുന്ന ദമ്പതികളെ ഇടിക്കുകയായിരുന്നു. ബസിന്റെ അടിയില്‍ കുടുങ്ങിയ ദമ്പതികളെ പുറത്തെടുക്കാന്‍ പറ്റാത്തതിനാല്‍ ഓടിക്കൂടിയ നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് ബസ് കയറുപയോഗിച്ച് മറിച്ചിട്ട ശേഷമാണ് പുറത്തെടുത്തത്.

SHARE