സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാന്‍ ഭയമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍


എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ പ്രവര്‍ത്തര്‍ക്ക് പ്രതികരിക്കാന്‍ പലപ്പോഴും ഭയമാണ്. പൗരത്വ നിയമത്തിനെതിരെ സിനിമാ പ്രവര്‍ത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സിനിമ അടക്കമുള്ള ആവിഷ്‌കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുകയാണ് ഭരണകൂടം. അധികാരത്തിന്റെ പരസ്യങ്ങള്‍ കാണിക്കാന്‍ മാത്രം ഉള്ളതായി സിനിമ മാറിയെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.