ബാബരി കേസ്: അദ്വാനിക്കെതിരെ ഗുഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്കെതിരെ ഗൂഡാലോചന കുറ്റം പുനഃസ്ഥാപിച്ചു.

അദ്വാനിയും മുരളി മനോഹര്‍ ജോഷിും ഉമാഭാരതിയുമടക്കം 13 പേര്‍ വിചാരണ നേരിടണമെന്ന് പരമോന്നത നീതി പീഠം അറിയിച്ചു. കേസില്‍ അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രധാന ഉത്തരവ്. അതേസമയം രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിനെതിരെ ഗൂഡാലോചന കുറ്റം പുനസ്ഥാപിച്ചിട്ടില്ല. ഭരണപരമായ പരിരക്ഷ ലഭിക്കുന്ന സാഹചര്യത്തിലാണ് കല്യാണ്‍ സിങിനെതിരായ കേസ് തള്ളിയത്.

 

 

 

SHARE