അരവിന്ദ് കെജരിവാളിന്റെ ഉപദേശകന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശകന്‍ വി.കെ ജയിന്‍ രാജിവെച്ചു.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനും ഗവര്‍ണര്‍ക്കും അയച്ചു കൊടുത്തതായാണ് വിവരം.

ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വി.കെ ജയിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം രാജിവെക്കുന്നതായി അറിയിച്ചത്.

എ.എ.പി എംഎല്‍എമാരായ പ്രകാശ് ജാര്‍വാലും അമാനത്തുള്ള ഖാനും ചീഫ് സെക്രട്ടറിക്ക് സമീപത്ത് നില്‍ക്കുന്നതും അദ്ദേഹത്തെ കെജ്‌രിവാളിന്റെ വസതിയില്‍വെച്ച് മര്‍ദിക്കുന്നതും കണ്ടതായി മൊഴി നല്‍കിയതായി പൊലീസ് കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്.

SHARE