വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

180 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഗോഎയര്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തൊട്ടടുത്തുള്ള പുല്‍മേട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വന്‍ ദുരന്തത്തില്‍ നിന്നാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എ 320 വിഭാഗത്തില്‍പ്പെടുന്ന യാത്രാവിമാനത്തിന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി ബെംഗളൂരു വിമാനത്താവള അധികൃതര്‍ നല്‍കിയിരുന്നതായാണ് വിവരം. എന്നാല്‍ ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ നിന്ന് സമീപത്തെ പുല്‍മേട്ടിലേക്ക് വിമാനം തെന്നിമാറുകയായിരുന്നു. ഈ സമയം പൈലറ്റ് വിമാനത്തിന്റെ വേഗത വര്‍ധിപ്പിച്ച് പുല്‍മേട്ടില്‍ നിന്ന് വീണ്ടും പറന്നുയരുകയായിരുന്നു. വിമാനം പിന്നീട് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

SHARE