അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയുരുന്ന വിലക്ക് നീട്ടി

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി. ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല.

വൈറസ് വ്യാപനം തടയാന്‍ ഏപ്രില്‍ 14 വരെയാണ് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിലവില്‍ മാര്‍ച്ച് 31 വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അത് നീട്ടുമോയെന്ന് വ്യക്തമല്ല. വ്യോമയാന മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധ സൃഷ്ടിച്ചിട്ടുള്ളത്. കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

SHARE