വീണ്ടും പാമ്പുകടിച്ചു: വാവ സുരേഷ് അത്യാഹിത വിഭാഗത്തില്‍

വീണ്ടും പാമ്പുകടിച്ചു: വാവ സുരേഷ് അത്യാഹിത വിഭാഗത്തില്‍

കൊല്ലം: വാവ സുരേഷിന് വീണ്ടും പാമ്പു കടിയേറ്റതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഉഗ്രവിഷമുള്ള അണലിയാണ് വാവ സുരേഷിനെ കടിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കിണറ്റില്‍ നിന്ന് പാമ്പിനെ പിടിച്ച് പുറത്തെടുത്തതിന് ശേഷമാണ് കടിയേറ്റത്. വലതുകയ്യിലെ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നരമണിക്കൂറിന് ശേഷമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY