‘തമിഴ്‌നാട്ടില്‍ താമര വിരിയാന്‍ സഹായിക്കലല്ല ഞങ്ങളുടെ പണി’; ബിജെപിയോട് എ.ഐ.എ.ഡി.എം.കെ

ചെന്നൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എ.ഡി.എം.കെ നേതാവ് എം.തമ്പിദുരൈ. തമിഴ്‌നാട്ടില്‍ ബിജെപിക്ക് പിടിമുറുക്കാന്‍ എ.ഐ.എ.ഡി.എം.കെ സഹായം ചെയ്യുമെന്ന് പറയുന്നത് വലിയ തമാശയാണെന്ന് തമ്പിദുരൈ പറഞ്ഞു.

പാര്‍്‌ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ഞങ്ങള്‍ ബി.ജെ.പിയെ പിന്തുണക്കുമെന്നും തമിഴ്‌നാട്ടില്‍ പിടിമുറുക്കാന്‍ അവരെ സഹായിക്കുമെന്നും പറയുന്നത് തമാശയാണ്’; തമ്പിദുരൈ പറഞ്ഞു. ബിജെപി മറ്റേതെങ്കിലും പാര്‍ട്ടിയെ വളരാന്‍ അവസരം നല്‍കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE