എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

തിരുവനന്തപുരം – കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനമാണ് ചുഴിയില്‍പ്പെട്ടത്. വിമാനത്തില്‍ 172 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട് . വിമാനത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിവേഗം വിമാനം പരിശോധനയ്ക്കായി താഴെയിറക്കുകയായിരുന്നെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇതുമൂലം തിരിച്ചുള്ള സര്‍വീസ് നാല് മണിക്കൂര്‍ വൈകിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നിന്ന് വിജയവാഡയിലേക്കുള്ള മറ്റൊരു എയര്‍ ഇന്ത്യ വിമാനവും ഇത്തരത്തില്‍ ആകാശച്ചുഴിയില്‍പ്പെട്ടിരുന്നു.

SHARE