മാര്‍ച്ച് 18 മുതല്‍ യൂറോപ്പിലേക്കും യു.കെയിലേക്കുമുള്ള എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു

എയര്‍ ഇന്ത്യ യൂറോപ്പിലേക്കും യു.കെയിലേക്കുമുള്ള എല്ലാ വിമാനങ്ങളും ബുധനാഴ്ച മുതല്‍ നിര്‍ത്തിവെക്കും. കൊറോണ വൈറസിന്റെ വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ യു.എ.ഇ,ഖത്തര്‍,ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിലിരിക്കമെന്ന് ആവശ്യപ്പെട്ടിരുന്നു.

യൂറോപ്പിലെയും യു.കെയിലെയും സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ നിലവില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. എന്നാല്‍ വൈറസ് വ്യാപനം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

SHARE