ദുരൂഹതയേറുന്നു; അഫ്ഗാനില്‍ തകര്‍ന്നത് യു.എസ് സൈനിക വിമാനമെന്ന് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹതയേറുന്നു. യുഎസിന്റെ സൈനിക വിമാനമാണ് തകര്‍ത്തതെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്നുവെന്നും എല്ലാവരും കൊല്ലപ്പെട്ടുവെന്നും താലിബാന്‍ വക്താവ് സുബിഹുല്ല മുജാഹിദ് അവകാശപ്പെട്ടു.

വിമാനം കത്തിയമരുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യുഎസ് അധികൃതരുടെ പ്രതികരണം വന്നിട്ടില്ല. പ്രാദേശിക സമയം 1.10നാണ് വിമാനം തകര്‍ന്നു വീണതെന്ന് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ആരിഫ് നൂരി പറഞ്ഞു. 83 യാത്രികരുമായി അഫ്ഗാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍ വിമാനം തകര്‍ന്നു വീണു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.

SHARE