ബിജെപി രാജ്യത്തെ ഏറ്റവും വലിയ ജാതീയ പാര്‍ട്ടി: അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ജാതീയ പാര്‍ട്ടി ബിജെപിയാെണന്നും രാംമനോഹര്‍ ലോഹ്യയെ പറ്റിയുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാെണന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രസ്താവിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ രാംമനോഹര്‍ ലോഹ്യയുടെ ആശയങ്ങളെ വഞ്ചിക്കുകയാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് ഒന്നും പഠിക്കണമെന്നില്ല. അവര്‍ ഞങ്ങളെ പഠിപ്പികാനും വരരുത്. നേതൃദാരിദ്ര്യം അനുഭവിക്കുന്ന ബിജെപി തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട് മറ്റ് നേതാക്കളെ തങ്ങളുടെ നേതാവായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാെണന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം ചരക്ക് സേവന നികുതി തുടങ്ങിയവ നടപ്പിലാക്കിയത് കൊണ്ട് രാജ്യത്തിന് എന്ത് ഗുണമാണുണ്ടാെയന്ന് ജനങ്ങളോട് പറയാന്‍ ബിജെപി തയ്യാറാവണം. രാജ്യം തൊഴിലില്ലാഴ്മയുടെ കാര്യത്തിലും ലിംഗസമത്വത്തിന്റെ കാര്യത്തിലുമൊക്കെ ഏറെ പിന്നിലാണ്. ഇന്ന് ലോഹ്യ ജീവിച്ചിരിപ്പുണ്ടായിരുന്നങ്കില്‍ ബിജെപിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചേനെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോഹ്യയുടെ ആശയങ്ങള്‍ പിന്തുടരുന്നു എന്നവകാശപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ വഞ്ചിച്ചിരിക്കുകയാെണന്നും അവര്‍ നാളെ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കില്ലന്ന് ആരു കണ്ടു എന്നും സമാജ്‌വാദി പാര്‍ട്ടിയെ ഉന്നം വെച്ച് പ്രധാനമന്ത്രി തന്റെ ബ്ലോഗില്‍ നേരത്തെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

SHARE