ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു


ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. അബുദാബിയില്‍ നിന്നുമെത്തിയ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്ക് കരള്‍ രോഗം ഗുരുതമായിരുന്നതായും സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രണ്ടരയോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

SHARE