എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് സംഘങ്ങള്‍ ഉടന്‍ എത്തും

ജനങ്ങളെ ജങ്കാറില്‍ രക്ഷിക്കുന്നു

ആലപ്പുഴ: കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് സംഘം ഉച്ചയോടെ എത്തുമെന്ന് സബ് കളക്ടര്‍ അറിയിച്ചു .മങ്കൊമ്പ് ,വെളിയനാട്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, എടത്വ എന്നിവിടങ്ങളിലേക്ക് ഹൗസ് ബോട്ടുകള്‍, ശിക്കാര, സ്പീഡ് ബോട്ട് എന്നിവ അയച്ചതായി കളക്ടേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു. ബോട്ടുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ എത്തി ആളുകളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കും.ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പുളിങ്കുന്നില്‍ നിന്ന് നാനൂറോളം പേരെ ജങ്കാറില്‍ കയറ്റി സുരക്ഷിത മേഖലയിലേക്ക് അയച്ചു. കൂടാതെ കൂടുതല്‍ ബോട്ടുകള്‍ അയയ്ക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.500 പേരെ ജങ്കാറില്‍ ഉടന്‍ നെഹ്‌റു ട്രോഫി ഫിനിഷിങ്ങ് പോയന്റില്‍ എത്തിക്കും.

SHARE